+

പൂർണ നഗ്നയായി റെഡ് കാർപെറ്റിൽ എത്തി; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

അറുപത്തിയേഴാമത് ഗ്രാമി പുരസ്കാരത്തിന്റെ റെഡ് കാർപെറ്റിൽ 'സുതാര്യമായ' വസ്ത്രം ധരിച്ച് വിവാദം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാങ്ക സെന്‍സൊറി. പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിന്റെ ഭാര്യകൂടിയാണ് ബിയാങ്ക.

അറുപത്തിയേഴാമത് ഗ്രാമി പുരസ്കാരത്തിന്റെ റെഡ് കാർപെറ്റിൽ 'സുതാര്യമായ' വസ്ത്രം ധരിച്ച് വിവാദം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാങ്ക സെന്‍സൊറി. പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിന്റെ ഭാര്യകൂടിയാണ് ബിയാങ്ക. പൊതുവേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ബിയാങ്കയെ സംഗീത നിശയില്‍ നിന്ന് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കറുപ്പ് രോമക്കുപ്പായം ധരിച്ചാണ് കാന്യെ വെസ്റ്റിനൊപ്പം ബിയാങ്ക റെഡ് കാർപെറ്റിലേക്ക് എത്തിയത്. എന്നാൽ കാണികളെ അമ്പരപ്പിച്ചുകൊണ്ട് ബിയാങ്ക തന്റെ രോമക്കുപ്പായം അഴിച്ചുമാറ്റി പൂർണ നഗ്നയായി കാന്യെ വെസ്റ്റിനൊപ്പം റെഡ് കാർപെറ്റിൽ പോസ് ചെയ്തു. വസ്ത്രമാണെന്ന് മനസ്സിലാകാത്തവിധം ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രത്തിലായിരുന്നു ബിയാങ്കെ റെഡ്കാർപ്പറ്റിൽ നടന്നത്. കറുപ്പ് ടീ ഷർട്ടും പാന്റ്സുമായിരുന്നു കാന്യെയുടെ വേഷം. 

അതേസമയം ബിയാങ്കയെയും കാന്യേ വെസ്റ്റിനെയും ഗ്രാമി പുരസ്‌കാരത്തിന് ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയിലെ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന് 1000 ഡോളര്‍ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. അതുകൊണ്ടു തന്നെ ബിയാങ്ക അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതകളുണ്ട്.

ഓസ്ട്രേലിയയിലെ മെൽബണിലാണ് ബിയാങ്ക സെൻസോറി ജനിച്ചത്. മെൽബൺ സർവകലാശാലയിൽ നിന്ന് ആർകിടെക്ചറിൽ ബിരുദം നേടി. ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് കാന്യെ വെസ്റ്റിനെ പരിചയപ്പെട്ടത്. 2022 ലാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സമൂഹമാധ്യമങ്ങളില്‍ അശ്ലീല ചിത്രം പങ്കുവച്ചുവെന്ന് ആരോപിച്ച് നേരത്തേ ദമ്പതികള്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്.

facebook twitter