കേരളത്തിൽ ഭവനം ഫൗണ്ടേഷന് കീഴിൽ ജോലി നേടാൻ അവസരം. ഭവനം ഫൗണ്ടേഷൻ കേരളയ്ക്ക് കീഴിലുള്ള പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈറ്റ് സൂപ്പർവൈസർമാരെയാണ് നിയമിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് മുൻപായി തപാൽ/ ഇമെയിൽ മുഖേന അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
ഭവനം ഫൗണ്ടേഷൻ കേരളയിൽ സൈറ്റ് സൂപ്പർവൈസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01. സിവിൽ/ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികളുടെ സംരക്ഷണ ചുമതല.
യോഗ്യത
കേരളത്തിലെ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നോ, തത്തുല്യ കേന്ദ്രത്തിൽ നിന്നോ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ.
സമാന മേഖലയിൽ 5 വർഷത്തെ പരിചയം.
തെരഞ്ഞെടുപ്പ്
അപേക്ഷകരിൽ നിന്ന് എഴുത്ത് പരീക്ഷയോ, ഇന്റർവ്യൂവോ നടത്തും. അതിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധന നടത്തി നിയമനം നടത്തും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഭവനം ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം സൈറ്റ് സൂപ്പർവൈസർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വായിച്ച് മനസിലാക്കുക. അപേക്ഷ ഫോം പൂരിപ്പിച്ചതിന് ശേഷം പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ കാണുന്ന വിലാസത്തിലേക്ക് തപാൽ മുഖേനയോ, നേരിട്ടോ അയക്കുക.