+

വേഗം സപ്ലൈകോയിലേക്ക് വിട്ടോളൂ ; വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യൽ ഓഫർ

സെപ്റ്റംബർ 3, 4 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്നും 1,500 രൂപയോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ  ലഭിക്കും

സെപ്റ്റംബർ 3, 4 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്നും 1,500 രൂപയോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ  ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷന്‍ കാര്‍ഡൊന്നിന് എട്ട് കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കാര്‍ഡൊന്നിന് 20 കിലോ പച്ചരി / പുഴുക്കലരി 25 രൂപ നിരക്കില്‍ അധിക അരിയായും ലഭ്യമാക്കും.

അതേസമയം,ഓണനാളിന്റെ വരവറിയിച്ച്‌ സംസ്ഥാനത്ത് ഉടനീളം കർഷക ചന്തകൾ ഒരുക്കി കാർഷിക വകുപ്പ്. 2000 ത്തോളം കർഷക ചന്തകളാണ് സംസ്ഥാനത്ത് ഒരുങ്ങിയിരിക്കുന്നത്. ചന്തകളുടെ ഉദ്‌ഘാടനം കൃഷി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണമെന്നും, ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെപ്പാകണമെന്നും കൃഷി മന്ത്രി പറഞ്ഞു.
 

facebook twitter