+

ആ​ഗോള അയ്യപ്പസം​ഗമത്തിനെതിരായ ഹർജികൾ സുപ്രീം ‌കോടതി ബുധനാഴ്ച പരി​ഗണിക്കും

പരിപാടി ശനിയാഴ്ച്ച ആയതിനാൽ  അടിയന്തരമായി വാദം കേൾക്കണമെന്നും

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരൊയ ഹർജികൾ  ബുധനാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഹർജിക്കാരനായ ഡോ.പി.എസ് മഹേന്ദ്രകുമാറിന്റെ അഭിഭാഷകൻ എം.എസ് വിഷ്ണു ശങ്കർ പരാമർശിച്ചു. 

പരിപാടി ശനിയാഴ്ച്ച ആയതിനാൽ  അടിയന്തരമായി വാദം കേൾക്കണമെന്നും വിഷ്ണു ശങ്കർ ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് കോടതി തീരുമാനം. അതേസമയം ഹർജികളിൽ ദേവസ്വം ബോർഡ് തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്.

facebook twitter