+

ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സ്ത്രീക്കും കുട്ടിക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി

ബംഗ്ലാദേശിലേക്ക് നിർബന്ധിതമായി നാടുകടത്തിയ ഗർഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ

ബംഗ്ലാദേശിലേക്ക് നിർബന്ധിതമായി നാടുകടത്തിയ ഗർഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകി. 

സുനാലി ഖാത്തൂണിനെയും സ്വീറ്റി ബീബിയെയും അവരുടെ കുടുംബങ്ങളെയും അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള സർക്കാർ നീക്കം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ സെപ്റ്റംബർ 26 ലെ ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Trending :
facebook twitter