+

സം​വ​ര​ണ​ത്തി​ൽ ​നി​ന്ന് ഒ​ഴി​വാ​ക്ക​ണോ​യെ​ന്ന കാ​ര്യം സ​ർ​ക്കാ​രും പാ​ർ​ല​മെ​ന്റു​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ടത് ; സുപ്രീം​കോ​ട​തി

സം​വ​ര​ണ​ത്തി​ൽ ​നി​ന്ന് ഒ​ഴി​വാ​ക്ക​ണോ​യെ​ന്ന കാ​ര്യം സ​ർ​ക്കാ​രും പാ​ർ​ല​മെ​ന്റു​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ടത് ; സുപ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി : സം​വ​ര​ണ ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി മ​ത്സ​രി​ക്കാ​ൻ പ്രാ​പ്ത​രാ​യാ​ൽ അ​വ​രെ സം​വ​ര​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണോ​യെ​ന്ന കാ​ര്യം സ​ർ​ക്കാ​രും പാ​ർ​ല​മെ​ന്റു​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് സു​പ്രീം​കോ​ട​തി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റി​ൽ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പു​റ​പ്പെ​ട​ു​വി​ച്ച ഉ​ത്ത​ര​വ് പ​രാ​മ​ർ​ശി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, അ​ഗ​സ്റ്റി​ൻ ​​ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഈ ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

സം​വ​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടു​ക​യും മ​റ്റു​ള്ള​വ​രു​മാ​യി മ​ത്സ​രി​ക്കാ​ൻ പ്രാ​പ്ത​മാ​വു​ക​യും​ചെ​യ്ത വ്യ​ക്തി​ക​ളെ സം​വ​ര​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രും പാ​ർ​ല​മെ​ന്റു​മാ​ണ് -ജ​സ്റ്റി​സ് ഗ​വാ​യ് പ​റ​ഞ്ഞു.

കൂ​ടു​ത​ൽ പി​ന്നാ​ക്ക​മാ​യ​വ​രെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​പ​വ​ർ​ഗീ​ക​ര​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് നേ​ര​ത്തേ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഭൂ​രി​പ​ക്ഷ വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ക്രീ​മി​ലെ​യ​ർ ക​ണ്ടെ​ത്താ​നും അ​തി​ൽ വ​രു​ന്ന​വ​രെ സം​വ​ര​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ ന​യം ത​യാ​റാ​ക്ക​ണ​മെ​ന്ന് അ​ന്ന​ത്തെ ബെ​ഞ്ചി​ൽ അം​ഗ​മാ​യി​രു​ന്ന ജ​സ്റ്റി​സ് ഗ​വാ​യി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ആ​റ് മാ​സ​മാ​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ ന​യം രൂ​പ​വ​ത്ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ മു​മ്പാ​കെ വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​തി​ന് ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​ര​െ​ന്റ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കു​ക​യും​ചെ​യ്തു.

facebook twitter