+

സുശിൻ ശ്യാമിന്റെ പുതിയ ഗാനമെത്തി

യുവ സംഗീത സംവിധായകരിൽ സെൻസേഷൻ സുശിൻ ശ്യാമിന്റെ പുതിയ ആൽബം ശ്രദ്ധ നേടി . സുശിൻ ശ്യാം തന്നെ ‘റേ’ എന്ന ഗാനം പാടി സംഗീതം ചെയ്ത ഗാനം അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ജലമൗനം തേടും വേരുകൾ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിരിക്കുന്നത് വിനായക് ശശികുമാറാണ്.

വീഡിയോ ഗാനത്തിൽ 90 കളിൽ ദൂരെ നിന്ന് ഒരു ഗ്രാമത്തിലേക്ക് ഒരു കുട്ടിയും മാതാപിതാക്കളും താമസത്തിനെത്തുന്നതായി കാണാം. എന്നാൽ പെട്ടെന്നുള്ള പറിച്ചു നടലിൽ ആ ഗ്രാമത്തിലും സ്‌കൂളിലുമെല്ലാം കടുത്ത ഏകാന്തത അനുഭവിക്കുന്ന കുട്ടിയുടെ മുന്നിൽ ഒരുനാൾ ഒരു സ്പേസ് ഷിപ്പ് വന്നിറങ്ങുന്നതായി കാണിക്കുന്നു.

അതിൽ നിന്നിറങ്ങുന്ന ഏലിയനെ ആദ്യ ഭയന്നുവെങ്കിലും പിന്നീട ഇരുവരും കൂട്ടാകുകയും, ഏലിയനെ മാതാപിതാക്കളെ പരിചയപ്പെടുത്തുകയും ചെയ്യുന്നൊക്കെയാണ് വീഡിയോ ഗാനത്തിലെ ദൃശ്യങ്ങളിൽ കാണിക്കുന്നത്. വിമൽ ചന്ദ്രനാണ് വീഡിയോ ഗാനത്തിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത്.

സുശിൻ ശ്യാം തന്നെ നിർമ്മിച്ചിരിക്കുന്ന ആൽബം ഇതിനകം ഒന്നര ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. സുശിൻ ശ്യാമിന്റെതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ഗാനങ്ങൾ അമൽ നീരദ് ചിത്രം ബോഗൻവില്ലയിലേതാണ്‌.

facebook twitter