സ്വീറ്റ് കോണ്‍ സൂപ്പ് വീട്ടില്‍ തയ്യാറാക്കിയാലോ ?

04:00 PM Aug 04, 2025 | Neha Nair

ആദ്യമായി കോണ്‍ വേവിക്കണം. ഇനിയിത് അടര്‍ത്തിയെടുത്ത് മിക്സിയില്‍ വെള്ളം ചേര്‍ത്ത് നല്ല സ്മൂത്തായി അടിച്ചെടുക്കണം. ഇനിയൊരു പാൻ ചൂടാക്കി അതില്‍ അല്‍പം ഓയിലും ബട്ടറും ചേര്‍ക്കുക. ഇത് ചൂടാകുമ്പോള്‍ ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ഗ്രീൻ ഓനിയൻ എന്നിവ ചേര്‍ത്ത് വഴറ്റണം.

ഇവയൊന്ന് വഴണ്ടുവരുമ്പോള്‍ നേരത്തെ അരച്ചുവച്ചിരിക്കുന്ന കോണ്‍ ഇതിലേക്ക് ചേര്‍ക്കാം. ഇതൊന്ന് ഏതാനും മിനുറ്റ് അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് ഉപ്പും വൈറ്റ് പെപ്പറും ചേര്‍ത്തുകൊടുക്കണം. ഇനിയിതിലേക്ക് പച്ചക്കറിയാണ് ചേര്‍ക്കേണ്ടത്. ചെറുതായി അരിഞ്ഞ ക്യാരറ്റ്, ബീൻസ് എന്നിവ ചേര്‍ക്കാം. ശേഷം ഒരു സ്റ്റോക്ക് ക്യൂബ് ചേര്‍ക്കണം. ഒപ്പം ഒരു കപ്പ് കൂടി വെള്ളവും ഒഴിച്ചുകൊടുക്കണം.

ഇനിയിത് അടച്ചുവച്ച് ഏതാനും മിനുറ്റ് വെന്ത് എല്ലാം ചേര്‍ന്നുവരാൻ വിടണം.ശേഷം ഇതില്‍ നിന്ന് ചൂടോടെ അല്‍പം സ്പൂണ്‍ വച്ച് കോരിയെടുത്ത ശേഷം കോണ്‍സ്റ്റാര്‍ച്ച് കലക്കി അതും ചേര്‍ക്കണം. ഒന്നുകൂടി തിളക്കുമ്പോള്‍ അല്‍പം കൂടി കുരുമുളക് (ബ്ലാക്ക് പെപ്പര്‍) ചേര്‍ക്കുക, അര ടീസ്പൂണ്‍ വിനാഗിരിയും, അല്‍പം ഗ്രൻ ഓനിയൻ അരിഞ്ഞതും കൂടി ചേര്‍ക്കാം.

ഇതോടെ സൂപ്പ് തയ്യാറായിക്കഴിഞ്ഞു. അല്‍പം സോയ സോസോ ചില്ലി സോസോ മുകളില്‍ തൂവി ഗ്രീൻ ഓനിയനും ഗാര്‍നിഷ് ചെയ്യാൻ വച്ച് ചൂടോടെ തന്നെ വിളമ്പാവുന്നതാണ്.