ചേരുവകൾ
അവൽ – 2 കപ്പ്
തേങ്ങ ചിരവിയത് – 1 കപ്പ്
ശർക്കര – 1 കപ്പ് / 250 ഗ്രാംസ്
തയ്യാറാക്കുന്ന വിധം
അവലും തേങ്ങയും എണ്ണ ഒഴിക്കാതെ വറത്തു മാറ്റുക.
ചൂടാറുമ്പോൾ ഇത് പൊടിച്ചെടുക്കാം.
പാനിൽ ഒരു കപ്പ് ശർക്കരയിലേക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കുക
തണുത്ത് കഴിയുമ്പോൾ അരിച്ചു മാറ്റുക
അരിച്ചെടുത്ത ശർക്കര വീണ്ടും തിളപ്പിക്കുക
അതിലേക്ക് പൊടിച്ച അവലും തേങ്ങയും കൂടി ചേർത്തു വരട്ടിയെടുക്കുക
ചെറു ചൂടിൽ ലഡ്ഡു പാകത്തിൽ ഉരുട്ടിയെടുക്കുക