+

ടി സിദ്ധീഖിന് കോഴിക്കോടും വയനാടും വോട്ടർ പട്ടികയിൽ പേര് ; ആരോപണവുമായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

ടി സിദ്ധീഖ് എം എൽക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480ലും  

കൽപറ്റ : ടി സിദ്ധീഖ് എം എൽക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480ലും  വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ൽ വോട്ടർ പട്ടികയിലും പേരുണ്ടന്നാണ് റഫീഖിന്റെ ആരോപണം.

ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണന്ന് കെ. റഫീഖ് പറഞ്ഞു.

facebook twitter