+

പറമ്പിലെ പപ്പായ എടുത്തോളൂ... മുഖം മിനുക്കാം..

സൗന്ദര്യത്തിന് സഹായിക്കുന്നവയില്‍ പഴ വര്‍ഗങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. പൊതുവേ ഫലവര്‍ഗങ്ങള്‍ ആന്റി ഓക്‌സിഡന്റുകളുടെ പ്രധാനപ്പെട്ട ഉറവിടമാണ്.

സൗന്ദര്യത്തിന് സഹായിക്കുന്നവയില്‍ പഴ വര്‍ഗങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. പൊതുവേ ഫലവര്‍ഗങ്ങള്‍ ആന്റി ഓക്‌സിഡന്റുകളുടെ പ്രധാനപ്പെട്ട ഉറവിടമാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്ന എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ.ശരീരത്തിലെ കോശങ്ങള്‍ക്ക് ഏറെ അത്യാവശ്യമാണ് ആന്റി ഓക്‌സിഡന്റുകള്‍. കോശങ്ങള്‍ക്ക്് കൊളാജന്‍ ഉല്‍പാദനത്തിന് ഇവ സഹായിക്കുന്നു.

കൊളാജനാണ് ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കുന്നതും ചര്‍മം അയഞ്ഞു തൂങ്ങാതെ സംരക്ഷിയ്ക്കുന്നതും.പച്ചയോ പഴുത്തതോ ആവട്ടെ പപ്പായ നിങ്ങൾ എന്തിനൊക്കെ ഉപയോഗിക്കാറുണ്ട്?. പലരും ഭക്ഷണത്തിൽ ഉൾപ്പെടുത്താറാണ് പതിവ്. കാരണം, കരോട്ടിനോയിഡുകൾ, ആൽക്കലോയിഡുകൾ, മോണോടെർപെനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെയെല്ലാം ഉറവിടമാണ് പപ്പായ. 

facebook twitter