ശബരിമല സന്നിധാനത്തെ ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തം; അയ്യപ്പ ദർശനം നടത്തി തമിഴ്നാട് മന്ത്രി

02:56 PM Dec 16, 2024 | Litty Peter

ശബരിമലയിൽ ദർശനം നടത്തി തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു. ഭാര്യ ശാന്തി, മക്കളായ വിഘ്നേഷ്, ജയസിംഹൻ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം അയ്യനെ കാണാൻ എത്തിയത്.

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും  ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ധനു മാസപ്പുലരിയിൽ നിർമ്മാല്യദർശനത്തിന് എത്തിയ മന്ത്രി മഹാഗണപതി ഹോമത്തിലും പങ്കെടുത്തു.