+

തമിഴ്നാട്ടില്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; ബിരിയാണി കച്ചവടക്കാരന്‍ അറസ്റ്റില്

ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്.

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടുപുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.

രണ്ട് പേര്‍ ചേര്‍ന്ന് സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി,

സംഭവത്തില്‍ ഒരാള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് മനസ്സിലാക്കുന്നത്. ക്യാംപസിലുള്ളിലെയും സമീപത്തെയും മുപ്പതോളം സിസിടിവികള്‍ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

facebook twitter