+

ത​ന്തൂ​രി ചാ​യ​ ഉ​ണ്ടാ​ക്കാം

ത​ന്തൂ​രി ചാ​യ​ ഉ​ണ്ടാ​ക്കാം

ചേരുവകൾ:

    പാ​ൽ- 2 ക​പ്പ്‌
    വെ​ള്ളം- 1/2 ക​പ്പ്‌
    ഇ​ഞ്ചി ച​ത​ച്ച​ത്- 1 ചെ​റി​യ ക​ഷണം
    ഏ​ല​ക്ക- 2 എ​ണ്ണം
    ചാ​യ​പ്പൊ​ടി- 2 ടേ​ബ്​​ൾ സ​പൂ​ൺ
    പ​ഞ്ച​സാ​ര- ആ​വ​ശ്യ​ത്തി​ന് 

ത​യാ​റാ​ക്കു​ന്ന വി​ധം:

പാ​ൽ, വെ​ള്ളം, ഇ​ഞ്ചി, ഏ​ല​ക്ക എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി തി​ള​പ്പി​ക്കു​ക. അ​തി​ലേ​ക്ക്​ ചാ​യപ്പൊ​ടി, പ​ഞ്ച​സാ​ര ചേ​ർ​ത്ത് ചെ​റു​തീ​യി​ൽ ന​ന്നാ​യി തി​ള​പ്പി​ക്കു​ക.

ചാ​യ ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ൾത​ന്നെ ചെ​റി​യ മ​ൺക​ലം ക​ന​ലി​ലോ ഗ്യാ​സിലോ ചൂ​ടാ​ക്കിയെടു​ക്ക​ണം. മ​ൺകലത്തിന്‍റെ എ​ല്ലാ ഭാ​ഗ​വും ന​ന്നാ​യി ചൂ​ടാ​വ​ണം.

ഈ ക​ലം മ​റ്റൊ​രുപാത്ര​ത്തി​ൽവെ​ച്ച ശേ​ഷം ഇ​തി​ലേ​ക്ക് ഉ​ണ്ടാ​ക്കിവെ​ച്ച ചാ​യ ചൂ​ടോ​ടു​ കൂ​ടി ഒ​ഴി​ക്കു​ക. ചാ​യ ന​ന്നാ​യി പ​ത​ഞ്ഞ്​ പൊ​ങ്ങി​വ​രു​ന്ന​ത് കാ​ണാം.

ഈ ​ചാ​യ മ​റ്റൊ​രു ഗ്ലാ​സി​ലേക്ക്​ ഒ​ഴി​ച്ച്​ ചൂ​ടോ​ടെ കു​ടി​ക്കാ​വു​ന്ന​താ​ണ്. 

facebook twitter