1.ചിക്കൻ – നാലു കഷണം
2.ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
കട്ടത്തൈര് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
റെഡ് ചില്ലി സോസ് – ഒരു ചെറിയ സ്പൂൺ
തന്തൂരി മസാല – ഒരു ചെറിയ സ്പൂൺ
വിർജിൻ ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒന്നര വലിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
ടുമാറ്റോ കെച്ചപ്പ് – ഒരു ചെറിയ സ്പൂൺ
ലൈറ്റ് സോയാസോസ് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഷണങ്ങൾ കഴുകി തുടച്ചുണക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അരപ്പു തയാറാക്കി ചിക്കനിൽ പുരട്ടി ഒരു രാത്രി വയ്ക്കണം.
∙ചിക്കൻ തന്തൂരി അടുപ്പിൽ വച്ചു നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ചിക്കനിൽ പുകഞ്ഞ മണം പിടിക്കണം.