മലപ്പുറം : താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ 2023 മെയ് ഏഴിന് നടന്ന ബോട്ടപകടത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഓഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍ നാളെ (ഒക്ടോബര്‍ 22) തിരൂര്‍ വാഗന്‍ ട്രാജഡി ഹാളിലും മറ്റന്നാള്‍ (23ന്) അരീക്കോട് കമ്യൂണിറ്റി ഹാളിലും പൊതുതെളിവെടുപ്പ് നടത്തും. രാവിലെ 10ന് തെളിവെടുപ്പ് ആരംഭിക്കും. ബോട്ട് ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നേരില്‍ അറിയിക്കാം.
താനൂര്‍ ബോട്ട് അപകടം: അന്വേഷണ കമ്മീഷന്‍ പൊതുതെളിവെടുപ്പ് നാളെ മുതൽ
02:36 PM Oct 21, 2025
| AVANI MV