താനൂർ: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിന്റെ ഒന്നാംപ്രതി സംസ്ഥാന സർക്കാർ ആയതിനാൽ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. അനധികൃത ബോട്ട് നിർമ്മാണത്തിനും ടൂറിസം പദ്ധതിക്കും ഒത്താശ ചെയ്ത രാഷ്ട്രീയ - ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതിചേർക്കുക, മരണപ്പെട്ടവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, പരിക്കേറ്റവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക, ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വെൽഫെയർ പാർട്ടി താനൂർ വാഴക്കതെരുവിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അഷ്റഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഹബീബുറഹ്മാൻ സിപി വിഷയാവതരണം നടത്തി. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ഡോ. ജൗഹർലാൽ സ്വാഗതവും മുൻസിപ്പൽ പ്രസിഡൻറ് കെ അബ്ദുസ്സലാം നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി ടി ആദം, മൂസകുട്ടി മങ്ങാട്ടിൽ, സി ജലീൽ, എപി അബ്ബാസ്, പിപി ഷുഹൈബ്, കെ കുഞ്ഞിമുഹമ്മദ്, പി ഹസനാർ ബാവ തുടങ്ങിയവർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.