+

രുചിയൂറും ബീഫ് ഉലർത്തിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

പോത്തിറച്ചി 1 കിലോ സവാള 4 എണ്ണം പച്ചമുളക് 4 ‘ തക്കാളി 1 ‘ വെളുത്തുളളി 1 തുടം

ചേരുവകൾ

പോത്തിറച്ചി 1 കിലോ
സവാള 4 എണ്ണം
പച്ചമുളക് 4 ‘
തക്കാളി 1 ‘
വെളുത്തുളളി 1 തുടം
ഇഞ്ചി 1 വലിയ കഷ്ണം
മല്ലി ഇല, കറിവേപ്പില ആവശ്യത്തിന്
കുരുമുളക് പൊടി 2 1/2 ടേബിൾ സ്പൂൺ
മല്ലി പൊടി 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1 ടീ സ്പൂൺ
ഗരം മസാല 2 ടീ സ്പൂൺ
മുളക് പൊടി 1/4 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
എണ്ണ 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

പോത്തിറച്ചി ഉപ്പും മുളക്‌പൊടിയും മഞ്ഞപ്പൊടിയും ചേർത്തു മിക്‌സ് ചെയ്ത് 1 മണിക്കൂർ വയ്ക്കുക

കുക്കറിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് തക്കാളി പേസ്റ്റാക്കിയത് ഒഴിച്ച് ചൂടാക്കുക.

അതിലേക്ക് മിക്‌സ് ചെയ്ത പോത്തിറച്ചി ചേർത്തു വെള്ളം ചേർക്കാതെ ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക

സവാള ചെറുതായി അരിഞ്ഞു ബാക്കിയുള്ള എണ്ണയിൽ നന്നായി വഴറ്റുക

ശേഷം കറിവേപ്പില, ഇഞ്ചി വെളുത്തുളളി ചതച്ചതും പച്ചമുളക് രണ്ടായി കീറിയതും ചേർത്തു വഴറ്റുക

അതിലേക്ക് മല്ലിപൊടിയും ഗരം മസാലയും ചേർത്തു പാകത്തിന് ഉപ്പും ചേർക്കുക.

അതിലേക്ക് വേവിച്ചെടുത്ത പോത്തിറച്ചി ചേർത്തു കുരുമുളക്‌പൊടിയും മല്ലി ഇലയും ചേർക്കുക

എല്ലാം കൂടി ഇളക്കി 5 മിനിട്ട് ചെറിയ തീയിൽ അടച്ചു വച്ചു വേവിക്കുക.

facebook twitter