+

വിദേശ സിനിമകള്‍ക്കും നികുതി ; പ്രഖ്യാപനവുമായി ട്രംപ്

വിദേശ സിനിമകള്‍ക്ക് ഇനി മുതല്‍ 100ശതമാനം നികുതി ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ലോകരാജ്യങ്ങള്‍ക്ക് അനിയന്ത്രിതമായ രീതിയില്‍ താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശ സിനിമകളിലും കണ്ണുവെച്ച് ഡൊണാള്‍ഡ് ട്രംപ്. വിദേശ സിനിമകള്‍ക്ക് ഇനി മുതല്‍ 100ശതമാനം നികുതി ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നികുതി പ്രഖ്യാപിച്ചത്. വിദേശ സിനിമകള്‍ ഹോളിവുഡിന്റെ പ്രാധാന്യം കുറയ്ക്കുന്നെന്ന് ആരോപിച്ചാണ് നികുതി പ്രഖ്യാപനം.' അമേരിക്കയിലെ സിനിമ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. അതുകൊണ്ടുതന്നെ വിദേശ ഭാഷ സിനിമകള്‍ക്ക് 100% താരിഫുകള്‍ പ്രഖ്യാപിക്കുകയാണ് ഞാന്‍. 'നമുക്ക് അമേരിക്കയില്‍ നിര്‍മിച്ച സിനിമകള്‍ വേണം  എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് നികുതി പ്രഖ്യാപനം നടത്തിയത്.

എങ്ങനെയാണ് ഈ നികുതി പ്രാവര്‍ത്തികമാക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ നികുതിക്ക് പുറത്തുനില്‍ക്കുന്ന വ്യവസായമാണ് സിനിമകള്‍. എന്നാല്‍ ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ വിതരണ ചിലവുകളില്‍ എത്ര കണ്ട് വ്യത്യാസം വരുമെന്ന ആശങ്കയിലാണ് സിനിമാ പ്രവര്‍ത്തകര്‍.

facebook twitter