ടീ കേക്ക് ഇനി വീട്ടിലുണ്ടാക്കാം

08:00 AM May 06, 2025 | Kavya Ramachandran

ചേരുവകള്‍

മൈദ – 250 ഗ്രാം

പഞ്ചസാര – 250 ഗ്രാം

ബട്ടര്‍ – 250 ഗ്രാം

മുട്ട – 5 എണ്ണം

വാനില എസന്‍സ് – 2 ടീസ്പൂണ്‍

ബേക്കിംഗ് പൗഡര്‍ – 5 ഗ്രാം

പാല്‍ – 1/4 കപ്പ്

ഉപ്പ് – 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :

മൈദയും ബേക്കിംഗ് പൗഡറും മിശ്രിതമാക്കുക.

ഇത് മൂന്നു തവണ അരിച്ചെടുത്ത് മാറ്റിവയ്ക്കുക.

ബട്ടറും പഞ്ചസാരയും ക്രീം പരുവത്തിലാക്കുക.

തവി ഉപയോഗിച്ച് ഒരു പാത്രത്തില്‍ പഞ്ചസാര തരിയില്ലാതെ ബട്ടറില്‍ അലിയിച്ച് ക്രീം പരുവത്തിലാക്കിയെടുക്കുക.

ഇതിനകത്തേയ്ക്ക് മുട്ട ഓരോന്നായി ഉടച്ച് അലിയിക്കുക.

ഉപ്പ്, വാനില എന്നിവ ഇതിലേക്ക് ചേര്‍ത്ത് കൈ കൊണ്ട് പതുക്കെ ഇളക്കുക.

ഇതിനു ശേഷം പാല്‍ ചേര്‍ക്കുക.

നെയ്മയം കളഞ്ഞ് ഒരു പാത്രത്തില്‍ പേപ്പര്‍ വിരിച്ച് അതിലേക്ക് ഇവ മാറ്റി 120 ഡിഗ്രിയില്‍ ഓവനില്‍ വച്ച് ബേക്ക് ചെയ്തെടുക്കുക.