+

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കാട്ടാക്കട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കാട്ടാക്കട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂളിൽ ദഫ് മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ഇയാൾ. 

സ്കൂൾ കലോത്സവത്തിനായി ദഫ് മുട്ട് പഠിപ്പിക്കാനെത്തിയ ഇയാൾ പ്രായപൂർത്തിയാകാത്ത സ്കൂളിലെ വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

facebook twitter