വിദ്യാത്ഥിയുടെ തലയ്ക്ക് പല തവണ അധ്യാപകൻ വടികൊണ്ട് അടിച്ചു ; ആറാം ക്ലാസുകാരന്റെ തലയോട്ടിക്ക് ​ഗുരുതര പരുക്ക്

04:00 PM Mar 30, 2025 | Neha Nair

ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരം ജില്ലയിലെ സർക്കാർ സ്കൂളിൽ ആറാം ക്ലാസുകാരന് നേരെ അധ്യാപകന്റെ ക്രൂരത. തലയ്ക്ക് പല തവണയായി അധ്യാപകൻ വടികൊണ്ട് അടിച്ചതിനെ തുടർന്ന് കുട്ടിയുടെ തലയോട്ടിക്കും ഞരമ്പുകൾക്കും ഗുരുതരമായി ക്ഷതമേറ്റു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരിക്കുകയാണ്.

ബാലനെ മർദിച്ച കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് കേസെടുത്തു.