
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കുസാറ്റെക് ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന കുസാറ്റ്-ടിബിഐയിൽ റൂസ 2.0 പദ്ധതിയുടെ ഭാഗമായി ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
എൻജിനീയറിംഗ് അഥവാ അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ ഡിപ്ലോമയും ത്രീ ഡി പ്രിൻ്റിംഗ്,ത്രീ ഡി സ്കാനിംഗ്, സിഎൻസി മെഷീൻ ഓപ്പറേഷൻ, റോബോട്ടിക്സ്, സോൾഡറിംഗ്, ഇലക്ട്രോണിക്/മെക്കാനിക്കൽ ഡിസൈൻ തുടങ്ങിയ മേഖലകളിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫാബ് അക്കാദമിയിൽ നിന്നുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ്, കൂടാതെ ഫാബ്ലാബ് അനുബന്ധ പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
താൽപര്യമുള്ളവർ ഫാബ്ലാബ് അനുബന്ധ പ്രവർത്തനങ്ങളിലെ പരിചയവും മറ്റ് നേട്ടങ്ങളും അടങ്ങിയ വിശദമായ ബയോഡാറ്റ tbi@cusat.ac.in എന്ന വെബ്സൈറ്റ് മുഖേന ഒക്ടോബർ 27ന് മുമ്പായി അപേക്ഷിക്കണം. ഫോൺ : 9895035587.