ഇന്ത്യക്കാര്‍ പല്ലുതേക്കാൻ  ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്ന് പ്രമുഖ ബ്രാൻഡായ കോള്‍ഗേറ്റ്. ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണ് കമ്പനി വിചിത്ര വാദവുമായി രംഗത്തെത്തിയത്.ഇക്കാരണത്താല്‍ രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയും നിയന്ത്രിക്കുന്ന കോള്‍ഗേറ്റ് വില്പനയ്ക്ക് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. നേരത്തെ, ഇന്ത്യയിലെ ഉപഭോക്താക്കൾ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ പല്ലുതേക്കാൻ ഉപയോഗിക്കുന്നുള്ളൂവെന്ന് കോൾഗേറ്റ് പറഞ്ഞിരുന്നു.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇടിവ് രേഖപ്പെടുത്തുന്നത്. നഗരങ്ങളിലാണ് കോള്‍ഗേറ്റിൻ്റെ വിപണിയില്‍ വൻ ഇടിവ് രേഖപ്പെടുത്തിയത്. അടുത്ത് കാലത്തൊന്നും ഇനി വിപണി തിരിച്ചു പിടിക്കാൻ കഴിയില്ലെന്ന് ആഗോള ചീഫ് എക്സിക്യൂട്ടീവ് നോയല്‍ വലയ്സ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.3 ശതമാനത്തിൻ്റെ കുറവാണ് കമ്പനിക്കുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങൾക്ക് ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വിൽപന ഇത്തവണ കൂടിയില്ല.