+

സൗദിയുടെ വിവിധ മേഖലകളില്‍ താപനില ഉയരുന്നതായി റിപ്പോര്‍ട്ട്

പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റ് ഈ പ്രദേശങ്ങളിലൂടെയും അല്‍ ജൗഫ്, തബൂക്ക്, ഹായില്‍ പ്രദേശങ്ങളിലൂടേയും വീശുമെന്ന് പ്രതീക്ഷിക്കുന്നു.

സൗദിയുടെ വിവിധ മേഖലകളില്‍ താപനില ഉയരുന്നതായി റിപ്പോര്‍ട്ട്. പൊടിക്കാറ്റ്, ഇടി മിന്നല്‍ എന്നിവയ്ക്കും സാധ്യതയുണ്ടെന്നാണ് സൗദി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമായും കിഴക്കന്‍ മേഖല, വടക്കന്‍ അതിര്‍ത്തികള്‍, റിയാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ ഈ ആഴ്ച കനത്ത ചൂട് അനുഭവപ്പെടും

പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റ് ഈ പ്രദേശങ്ങളിലൂടെയും അല്‍ ജൗഫ്, തബൂക്ക്, ഹായില്‍ പ്രദേശങ്ങളിലൂടേയും വീശുമെന്ന് പ്രതീക്ഷിക്കുന്നു.ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
 

facebook twitter