സൗദിയുടെ വിവിധ മേഖലകളില്‍ താപനില ഉയരുന്നതായി റിപ്പോര്‍ട്ട്. പൊടിക്കാറ്റ്, ഇടി മിന്നല്‍ എന്നിവയ്ക്കും സാധ്യതയുണ്ടെന്നാണ് സൗദി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമായും കിഴക്കന്‍ മേഖല, വടക്കന്‍ അതിര്‍ത്തികള്‍, റിയാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ ഈ ആഴ്ച കനത്ത ചൂട് അനുഭവപ്പെടും
പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റ് ഈ പ്രദേശങ്ങളിലൂടെയും അല്‍ ജൗഫ്, തബൂക്ക്, ഹായില്‍ പ്രദേശങ്ങളിലൂടേയും വീശുമെന്ന് പ്രതീക്ഷിക്കുന്നു.ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി.