പൂജക്കായി പൂപറിക്കുന്നതിനിടെ അപകടം: ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു

10:41 AM Oct 25, 2025 | Renjini kannur

പത്തനംതിട്ട: ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു.പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് മരിച്ചത്.അയിരൂർ സ്വദേശിയാണ്.പത്തനംതിട്ടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം

ക്ഷേത്രത്തിലെ പൂജക്കായി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂവള മരത്തില്‍ നിന്ന് ഇരുമ്ബ് തോട്ടി ഉപയോഗിച്ച്‌ ഇല പറിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. മൃതദേഹം കോഴ‌ഞ്ചേരി ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Trending :