തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും

06:16 AM Dec 25, 2024 | Suchithra Sivadas

മണ്ഡല പൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഇന്ന് വൈകിട്ട് 6.25നാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുക. 

തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സോപാനത്ത് എത്തുന്ന തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. ഇതിന് പിന്നാലെ ദീപാരാധന ഉണ്ടാകും. 

ഡിസംബര്‍ 26 ന് 12നും 12.30ക്കും ഇടയില്‍ മണ്ഡല പൂജയും സന്നിധാനത്ത് നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടര്‍ അറിയിച്ചു. ഡിസംബര്‍ 25, 26 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. അതേസമയം, സ്‌പോട്ട് ബുക്കിംഗ് 5000 ആക്കി.

Trending :