തിരുവനന്തപുരം : ഡോ.ശശി തരൂർ എംപിക്ക് എതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻരംഗത്ത് . തരൂർ ഇടയ്ക്കുള്ള മോദി സ്തുതി അവസാനിപ്പിക്കണം. ഇന്ദിര ഗാന്ധിയെ വിമർശിച്ചത് പിൻവലിക്കാൻ തയ്യാറാകണം. നയം തിരുത്തിവന്നാൽ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് തരൂരിനെ മുന്നിൽ നിർത്തി നയിക്കുമെന്നും പക്ഷേ നിലപാട് മാറ്റി വരണമെന്നും കെ മുരളീധരൻ പറഞ്ഞു .
അതേസമയം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മാരത്തൺ കൂടിക്കാഴ്ചകൾ നടക്കുകയാണ്. ഡോക്ടർ ശശി തരൂരുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ രാത്രിയിൽ ചർച്ച നടത്തി. ചർച്ച പോസിറ്റീവായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയ്ക്ക് തരൂർ സഹകരണം വാഗ്ദാനം ചെയ്തു.