
അമേരിക്കന്‍ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്പാദനം നടത്തണമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് വഴങ്ങി ആപ്പിള്‍. അമേരിക്കയില്‍ 100 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപം നടത്തും. ഇതോടെ കന്പനിയുടെ മൊത്തം നിക്ഷേപം 600 ബില്യണ്‍ ഡോളറാകും.
വരുന്ന നാല് വര്‍ഷം കൊണ്ടായിരിക്കും നിക്ഷേപമെന്ന് ആപ്പിള്‍ സിഇഓ ടിം കുക്ക്. ആപ്പിള്‍ അമേരിക്കയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രംപിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ആപ്പിള്‍ സിഇഓ കമ്പനിയുടെ അമേരിക്കന്‍ പദ്ധതി വ്യക്തമാക്കിയത്.
ടെക്‌സസില്‍ എഐ സെര്‍വര്‍ പ്ലാന്റ് തുടങ്ങാനും കന്പനിക്ക് പദ്ധതിയുണ്ടെന്ന് ടിം കുക്ക് അറിയിച്ചു.