ജോലി പൂര്‍ത്തിയാക്കുകയും ഹമാസിന്റെ പരാജയം ഉറപ്പാക്കുകയും അല്ലാതെ ഇസ്രായേലിന് മറ്റ് മാര്‍ഗമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേമില്‍ വിദേശ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
ഗാസ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും ഗാസയെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലിലും പുറത്തും പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഇതിനെ 'നുണകളുടെ ആഗോള പ്രചാരണം' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഗാസയിലെ അടുത്ത ഘട്ടങ്ങള്‍ക്കായി 'വളരെ ചെറിയ സമയക്രമം' മനസ്സില്‍ ഉണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസയെ സൈനിക രഹിതമാക്കുക, ഇസ്രായേല്‍ സൈന്യത്തിന്റെ സുരക്ഷാ നിയന്ത്രണം ഒഴിവാക്കി ഇസ്രായേലി ഇതര സിവിലിയന്‍ ഭരണകൂടം ചുമതലയേല്‍ക്കുക എന്നതാണ് ഗാസയിലെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി