പിടിയിലായ സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചു, കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ്

07:41 AM Apr 27, 2025 |


കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പ്രമുഖ സിനിമ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തില്‍ വിശദമായ തുടരന്വേഷണം നടത്തുമെന്ന് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെപി പ്രമോദ്. സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷിച്ച് അയാളെ കണ്ടെത്തുമെന്നും പ്രമോദ് പറഞ്ഞു.

വിതരണം ചെയ്തയാളെ കേന്ദ്രീകരിച്ച് അടക്കം വിശദമായ അന്വേഷണം നടത്തും. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ലാറ്റില്‍ എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധനയെന്നും സംവിധായകരടക്കം മൂന്നുപേരാണ് ഫ്‌ലാറ്റിലുണ്ടായിരുന്നതെന്നും കഞ്ചാവ് ഉപയോഗിക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്നും പ്രമോദ് പറഞ്ഞു.