+

ഹിജ്‌റ പുതുവര്‍ഷാരംഭം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിങ് സോണുകളിലും സൗജന്യ പാര്‍ക്കിങ് ആയിരിക്കും

ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ചുള്ള അവധി ദിവസത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണ്‍ 27ന് പൊതുപാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.
മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിങ് സോണുകളിലും സൗജന്യ പാര്‍ക്കിങ് ആയിരിക്കും. ജൂണ്‍ 28 മുതല്‍ പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും. അവധി ദിനത്തില്‍ ദുബായ് മെട്രോ രാവിലെ 5 മുതല്‍ അടുത്ത ദിവസം (28) പുലര്‍ച്ചെ 1 വരെ സര്‍വീസ് നടത്തും. ദുബായ് ട്രാം 27 ന് രാവിലെ 6 മുതല്‍ 28ന് പുലര്‍ച്ചെ 1 വരെയും പ്രവര്‍ത്തിക്കും. പൊതു ബസുകളുടെയും മറൈന്‍ ട്രാന്‍സ്പോര്‍ട്ടിന്റെയും സമയക്രമം അറിയുന്നതിനായി യാത്രക്കാര്‍ക്ക് ട'വമശഹ അല്ലെങ്കില്‍ ആര്‍ടിഎ ആപ്പുകള്‍ പരിശോധിക്കാവുന്നതാണ്

facebook twitter