പഹല്‍ഗാമില്‍ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ കര്‍ണാടക സ്വദേശികളുടെ മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ചു. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗ്ഗയിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോയി.
ഭരത് ഭൂഷന്റെ മൃതദേഹം ബെംഗളൂരു മത്തിക്കെരെയിലെ വീട്ടിലേക്ക് എത്തിച്ചു. കേന്ദ്രമന്ത്രി വി സോമണ്ണ അടക്കമുള്ള നേതാക്കള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഭരത് ഭൂഷന്റെ സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരു ഹെബ്ബാള്‍ ശ്മശാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ മഞ്ജുനാഥ റാവുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
കൊല്ലപ്പെട്ട കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.