കാസര്‍ഗോഡ് പൈവളിഗെയില്‍ പെണ്‍കുട്ടിയുടേയും യുവാവിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പതിനഞ്ച് വയസ്സുകാരിയുടേയും ഓട്ടോ ഡ്രൈവറായ പ്രദീപിന്റെയും മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്.
പരിയാരം മെഡിക്കല്‍ കേളജില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹത്തിന്റെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്താനാകും. ഡിഎന്‍ എ പരിശോധനയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കും.
ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയേയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനേയും കാണാതായത്.