കാനഡയിലെ മാനിടോബയില്‍ പരിശീലന പറക്കലിനിടെ അപകടത്തില്‍ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം 26ന് കൊച്ചിയില്‍ എത്തിക്കും. രാവിലെ 8.10ന് എത്തുന്ന എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്.
നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
സ്റ്റൈന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം ജൂലൈ 8ന് പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടം.
തൃപ്പൂണിത്തുറ ന്യൂ റോഡിലെ കൃഷ്ണ എല്‍ക്ലേവില്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടേയും മകനാണ് ശ്രീഹരി.
കാനഡയില്‍ പരിശീലന പറക്കലിനിടെ അപകടത്തില്‍ മരിച്ച ശ്രീഹരിയുടെ മൃതദേഹം 26ന് നാട്ടിലെത്തിക്കും
02:04 PM Jul 23, 2025
| Suchithra Sivadas