
തിരുവനന്തപുരം: ക്രിസ്മസ് അവധി പുനക്രമീകരിച്ച് സർക്കാർ. സ്കൂള്‍ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതല്‍ ജനുവരി 4 വരെയാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അർധവാർഷിക പരീക്ഷയ്ക്ക് ശേഷം 23 നാണ് സ്കൂള്‍ അടയ്ക്കുക.
അവധിയ്ക്ക് ശേഷം സ്കൂള്‍ തുറക്കുക ജനുവരി 5 നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടായിരിക്കുക.