+

'മരിച്ചുപോയ അമ്മ സ്വപ്‌നത്തില്‍ വന്ന് വിളിച്ചു'; 16-കാരന്‍ ജീവനൊടുക്കി

മഹാരാഷ്ട്രയിലെ സോളാപൂരില്‍ 16 വയസ്സുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. ശിവശരണ്‍ ഭൂതാലി തല്‍കോട്ടി എന്ന ആണ്‍കുട്ടിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മഞ്ഞപ്പിത്തം ബാധിച്ച്‌ മൂന്ന് മാസം മുമ്ബ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു.

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സോളാപൂരില്‍ 16 വയസ്സുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. ശിവശരണ്‍ ഭൂതാലി തല്‍കോട്ടി എന്ന ആണ്‍കുട്ടിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മഞ്ഞപ്പിത്തം ബാധിച്ച്‌ മൂന്ന് മാസം മുമ്ബ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു.

 ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു.' അമ്മയെ സ്വപ്‌നം കണ്ടിരുന്നുവെന്നും അമ്മയുടെ അടുത്തേക്ക് വരാന്‍ അമ്മ തന്നെ വിളിച്ചതിനെ തുടര്‍ന്നുമാണ് ആത്മഹത്യ ചെയ്തതെന്നും കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ശിവശരണ്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് നേടിയിരുന്ന ശിവശരണിന് ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. സംഭവത്തില്‍ സോളാപൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

 

facebook twitter