
തിരുവനന്തപുരം: വിമുക്തഭടന്റെ മൃതദേഹം അടച്ചിട്ട വീടിനുള്ളിൽ. നെയ്യാറ്റിൻകര സ്വദേശി ജ്യോതികുമാർ(73)ആണ് മരിച്ചത്. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ജ്യോതികുമാർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഗേറ്റും വീടിന്റെ മുൻ വാതിലും പൂട്ടിയ നിലയിലായിരുന്നു.