+

ബോംബെ വെല്‍വെറ്റിന്റെ പരാജയം എനിക്കൊരു ട്രോമ ആണ് ; അനുരാഗ് കശ്യപ്

 പ്രധാന അഭിനേതാക്കളുടെ ബാല്യകാലം കാണിക്കുന്ന ഭാഗം സിനിമയില്‍ നിന്ന് വെട്ടിമാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടു.

രണ്‍ബീര്‍ കപൂറിനെ നായകനാക്കി അനുരാഗ് കശ്യപ് ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ബോംബെ വെല്‍വെറ്റ്. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുവാങ്ങിയത്. തന്റെ കരിയറിലെ ഏറ്റവും മോശം എക്‌സ്പീരിയന്‍സ് ആയിരുന്നു ബോംബെ വെല്‍വെറ്റ് എന്നും ചിത്രത്തിന്റെ പരാജയം തനിക്കൊരു ട്രോമ ആയി മാറിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സിനിമയേക്കാള്‍ കളക്ഷനായിരുന്നു നിര്‍മാതാക്കള്‍ പ്രാധാന്യം നല്‍കിയതെന്നും ഒരു അഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറഞ്ഞു.

'ബോംബെ വെല്‍വെറ്റിന്റെ പരാജയം എനിക്കൊരു ട്രോമ ആണ്. എന്റെ 32 വര്‍ഷത്തെ സിനിമ ജീവിതത്തിലെ ഏറ്റവും മോശം എക്‌സ്പീരിയന്‍സ് ആണ് ആ സിനിമ. എന്റെ ജീവിതത്തില്‍ ഇത്രയധികം നെഗറ്റിവിറ്റി വന്ന സമയമായിരുന്നു അത്. ആ സിനിമയുടെ ഭാവിയെ ഓര്‍ത്ത് എല്ലാവര്‍ക്കും ഭയമായിരുന്നു. സിനിമയുടെ ദൈര്‍ഘ്യം വളരെ കൂടുതലാണെന്ന് നിര്‍മാതാക്കള്‍ കരുതി. പ്രധാന അഭിനേതാക്കളുടെ ബാല്യകാലം കാണിക്കുന്ന ഭാഗം സിനിമയില്‍ നിന്ന് വെട്ടിമാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷനാണ് അവര്‍ സിനിമയേക്കാള്‍ പ്രാധാന്യം നല്‍കിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് സിനിമ വെട്ടിച്ചുരുക്കേണ്ടിവന്നു. ഒരുപക്ഷെ ആ ഭാഗങ്ങള്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ ബോംബെ വെല്‍വെറ്റ് ഒരു മികച്ച ചിത്രമാകുമായിരുന്നു. അല്ലെങ്കില്‍ സിനിമയ്ക്ക് ഇത്രയും വലിയ നഷ്ടം സംഭവിക്കുമായിരുന്നില്ല', അനുരാഗ് കശ്യപ് പറയുന്നു.

facebook twitter