+

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്നു തീപടര്‍ന്നു; വയോധികയ്ക്കും മരുമകള്‍ക്കും പൊള്ളലേറ്റു

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്നു തീപടര്‍ന്ന്  വയോധികയ്ക്കും മരുമകള്‍ക്കും പൊള്ളലേറ്റുചെറായി പള്ളിപ്പുറം സ്വദേശികളായ കമലം, മരുമകള്‍ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്.

വൈപ്പിൻ: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്നു തീപടര്‍ന്ന്  വയോധികയ്ക്കും മരുമകള്‍ക്കും പൊള്ളലേറ്റുചെറായി പള്ളിപ്പുറം സ്വദേശികളായ കമലം, മരുമകള്‍ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്.

രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാചകത്തിനിടെ സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കാവുകയും തീ പിടിക്കുകയുമായിരുന്നു.

പരിസരത്തെ പെട്രോള്‍ പമ്ബിലെ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച്‌ നാട്ടുകാർ തീ അണച്ചെങ്കിലും ഗ്യാസ് ലീക്ക് പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പറവൂരില്‍ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ബേബി ജോണിന്റെ നേതൃത്വത്തില്‍ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് സിലിണ്ടറിന്റെ ലീക്ക് മാറ്റിയത്.

facebook twitter