ദുബൈയിലെ അല്‍ മക്തൂം വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം 2032ഓടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന എയര്‍പോര്‍ട്ട് ഷോ 2025ല്‍ ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഖലീഫ അല്‍ സഫീന്‍ പറഞ്ഞു. നിര്‍മ്മാണം മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അല്‍ മക്തൂം വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും പുതിയ വിമാനത്താവളത്തിലേക്ക് മാറും. രണ്ടാമത്തെ റണ്‍വേ നിര്‍മാണത്തിനായി നൂറു കോടി ദിര്‍ഹമിന്റെ കരാര്‍ നല്‍കിയിട്ടുണ്ട്. അല്‍ മക്തൂം വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ 15 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Trending :