'സാഹസ'ത്തിലെ ആദ്യ ഗാനം പുറത്ത്

10:44 AM Jul 05, 2025 | Renjini kannur

ട്വന്റി വണ്‍ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിലെ ആദ്യ ഗാനം പുറത്ത്. വിനായക് ശശികുമാര്റിൻറെ വരികൾക്ക് ബിബിന്‍ അശോക് ഈണം നല്‍കിയ 'ഓണം മൂഡ്' എന്ന ഗാനം ആലപിച്ചത് ഫെജോയാണ്. 'ട്വന്റി വണ്‍ ഗ്രാംസ്', 'ഫീനിക്‌സ്' എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച റിനിഷ് കെ എന്‍ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മ്മിച്ചത്.

സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ''സരിഗമാ ' ആണ് ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം നേടിയത്. ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് 'ഓണം മൂഡ്' എന്ന ഗാനത്തിന്റെ ഹൈലൈറ്റ്.