+

ഐക്യു 13-ൻറെ പുതിയ കളർ വേരിയൻറ് പുറത്തിറക്കി

ഐക്യു 13-ൻറെ പുതിയ കളർ വേരിയൻറ് പുറത്തിറക്കി

ലെജൻഡ്, നാർഡോ ഗ്രേ എന്നീ നിറങ്ങളിലാണ് ഐക്യു 13 ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്‌മാർട്ട്‌ഫോണിൽ ഒരു പുത്തൻ കളർ വേരിയൻറ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എയ്‌സ് ഗ്രീൻ നിറത്തിലാണ് പുതിയ വേരിയൻറ് എത്തിയിരിക്കുന്നത്. എന്നാൽ ഫോണിൻറെ സ്പെസിഫിക്കേഷനുകൾക്കും ഫീച്ചറുകൾക്കും വ്യത്യാസമൊന്നും വരുത്തിയിട്ടില്ല.

പുത്തൻ വേരിയൻറിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ ഒരു പ്രത്യേക ഗെയിമിംഗ് ചിപ്പ് ഉണ്ട്. കൂടാതെ 6,000 എംഎഎച്ച് ബാറ്ററിയും 144ഹെർട്സ് 2കെ എൽടിപിഒ അമോൽഡ് ഡിസ്‌പ്ലേയും 50-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഉൾപ്പെടുത്തിയിരിക്കുന്നു.

ഐക്യു 13 വില

ഐക്യു 13-ൻറെ 12 ജിബി + 256 ജിബി, 16 ജിബി + 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകൾക്ക് യഥാക്രമം 54,999 രൂപയും 59,999 രൂപയുമാണ് വില. പുതിയ എയ്‌സ് ഗ്രീൻ കളർ ഓപ്ഷനുൾപ്പടെ മൂന്ന് നിറങ്ങളിൽ സ്‌മാർട്ട്‌ഫോൺ ലഭ്യമാണ്. പുതിയ എയ്‌സ് ഗ്രീൻ വേരിയൻറ് ജൂലൈ 12 മുതൽ ഇന്ത്യൻ സമയം പുലർച്ചെ 12 മണിക്ക് ആമസോണിലൂടെയും ഐക്യു ഇന്ത്യ ഇ-സ്റ്റോർ വഴിയും രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഐക്യു 13-ൽ 6.82 ഇഞ്ച് 2കെ (1,440×3,186 പിക്സൽ) എൽടിപിഒ അമോൾഡ് സ്ക്രീൻ, 144 ഹെർട്സ് റിഫ്രഷ് റേറ്റും 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും ഉണ്ട്. 3 എൻഎം ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ഉം ഒരു ഡെഡിക്കേറ്റഡ് ഇൻ-ഹൗസ് ഗെയിമിംഗ് ക്യു2 ചിപ്പും ഇതിൽ ഉൾപ്പെടുന്നു. ചൂട് കുറയ്ക്കുന്നതിനായി 7,000 ചതുരശ്ര എംഎം വേപ്പർ ചേമ്പറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഐക്യു 13 ക്യാമറ സ്പെസിഫിക്കേഷനുകൾ

ഐക്യു 13ൽ 50 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, പിന്നിൽ 2x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും ലഭിക്കുന്നു. 120 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഐക്യു 13-ൽ ലഭിക്കുന്നത്

facebook twitter