സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പിൽ കൊടി ഉയർന്നു

11:08 PM Jan 31, 2025 | Desk Kerala

തളിപ്പറമ്പ: സിപിഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള  സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു.  സ്വാഗതസംഗം ചെയർമാൻ ടികെ ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മൂന്നു പതിറ്റാണ്ടിനു ശേഷമാണ്  തളിപ്പറമ്പ് സിപിഎം ജില്ലാ സമ്മേളനത്തിന്  വേദിയാവുന്നത്. വഴിനീളെ ആയിരങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങിയായിരുന്നു ദീപശിഖാ-പതാക-കൊടിമര ജാഥകൾ തളിപ്പറമ്പ് പ്ലാസ ജങ്ഷനിൽ സംഗമിച്ചത് . തുടർന്ന് പൊതുസമ്മേളന നഗരിയായ ഉണ്ടപ്പറമ്പ് മൈതാനം സീതാറാം യെച്ചൂരി നഗറിലേക്ക് ബാൻഡ് വാദ്യത്തിൻ്റെ അകമ്പടിയോടെ എത്തിച്ച പതാക സ്വാഗത സംഘം ചെയർമാൻ ടി കെ ഗോവിന്ദൻ സമ്മേളന നഗരിയിൽ ഉയർത്തി . 

പതാക കരിവെള്ളൂരിൽനിന്നും കൊടിമരം കാവുമ്പായി യിൽനിന്നും ദീപശിഖ അവുങ്ങും പൊയിൽ ജോസ്-ദാമോദരൻ സ്തൂപത്തിൽ നിന്നും പന്നിയൂർ കാരാക്കൊടി പി കൃഷ്ണൻ രക്തസാക്ഷി സ്തൂപത്തിൽ നിന്നും തൃച്ചംബരം ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്തൂപത്തിൽനിന്നും വളൻ്റിയർമാരുടെയും അത്ലറ്റുകളുടെയും നേതൃത്വത്തിലാണ് പ്ലാസ ജങ്ഷനിലെത്തിയത്. 

ചടങ്ങിൽ എം വി ഗോവിന്ദൻ.  ഇ പി ജയരാജൻ,പി കെ ശ്രീമതി, കെ കെ ശൈലജ, വി ശിവദാസൻ എം പി, കെ കെ രാഗേഷ്, പി ശശി, എം വി ജയരാജൻ, ടി വി രാജേഷ്, പി കരുണാകരൻ , പി ജയരാജൻ എൻ ചന്ദ്രൻ,  വത്സൻ പനോളി,തുടങ്ങിയവർ സംബന്ധിച്ചു.

പ്രതിനിധിസമ്മേളനം ശനിയാഴ്ച്‌ച രാവിലെ 9.30ന് പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.സംസ്ഥാന സെക്രട്ടറി എം വി ഗോ വിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങ ളായ പി കെ ശ്രീമതി, ഇ പി ജയ രാജൻ, കെ കെ ശൈലജ, എ കെ ബാലൻ, എളമരം കരീം, കെ രാധാകൃഷ്ണ‌ൻ, പി സതീദേവി, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനാവൂർ നാഗപ്പൻ, കെ കെ ജയച ന്ദ്രൻ, എം സ്വരാജ്  എന്നിവർ പങ്കെടുക്കും. സമാപന സമ്മേള നം തിങ്കൾ വൈകിട്ട് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എംവി ഗോവിന്ദൻ സംസാരിക്കും.