വര്‍ക്കല അയിരൂരില്‍ കാന്‍സര്‍ ബാധിതരായ മാതാപിതാക്കളെ പുറത്താക്കി മകള്‍ ഗേറ്റ് അടച്ചു. നാലാമത്തെ തവണയാണ് മകള്‍ മാതാപിതാക്കളെ പുറത്താക്കുന്നത്. 79 വയസ്സുള്ള സദാശിവന്, ഭാര്യ 73 വയസ്സുള്ള സുഷമ എന്നിവരെയാണ് മകള്‍ സിജി വീടിന് പുറത്താക്കിയത്.
അയിരൂര്‍ പൊലീസ് സംസാരിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ ഗേറ്റ് തുറക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പൊലീസ് മതില് ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകള്‍ വഴങ്ങിയില്ല. ഒടുവില്‍ നാട്ടുകാര്‍ ഗേറ്റ് തള്ളിതുറക്കുകയായിരുന്നു.
നേരത്തെയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ട്. പൊലീസ് മാതാപിതാക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.സബ് കളക്ടര്‍ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കളക്ടര്‍ അനുവദിച്ചിരുന്നു. എന്നാല്‍ മകള്‍ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.വസ്തുതര്‍ക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.