ഡാമില്‍ നിന്നുള്ള ജലമൊഴുക്ക് താല്‍ക്കാലികമായി നിര്‍ത്തും, സിന്ധു നദീജല കരാറില്‍ കൂടുതല്‍ നടപടികളുമായി ഇന്ത്യ

06:44 AM May 05, 2025 | Suchithra Sivadas

സിന്ധു നദീജല കരാറില്‍ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാര്‍ ഡാമില്‍ നിന്ന് ജലമൊഴുക്ക് താല്‍ക്കാലികമായി നിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു.

 സ്ഥിതി പരിശോധിക്കാന്‍ അന്‍പതിലധികം എഞ്ചിനീയര്‍മാരെ കശ്മീരിലേക്കയച്ചിട്ടുണ്ട്. നദികളിലെ ജലം ഇന്ത്യയില്‍ തന്നെ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കും. കിഷന്‍ഗംഗ ഡാമില്‍ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടന്‍ നടപടിയെടുക്കുമെന്നാണ് സൂചന.