+

പ്രണയ വിവാഹത്തിനായി വിദ്യാര്‍ത്ഥിനി ഒളിച്ചോടി, കാമുകന്‍ കൈയ്യൊഴിഞ്ഞതോടെ റെയില്‍വേ സ്റ്റേഷനില്‍വച്ച് കണ്ടയാളെ വിവാഹം കഴിച്ചു, സംഭവം ഇങ്ങനെ

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി കാമുകനൊപ്പം വിവാഹം കഴിക്കാനായി ഒളിച്ചോടിയെങ്കിലും മറ്റൊരാളെ വിവാഹം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി കാമുകനൊപ്പം വിവാഹം കഴിക്കാനായി ഒളിച്ചോടിയെങ്കിലും മറ്റൊരാളെ വിവാഹം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 22 വയസ്സുകാരിയായ ബിബിഎ വിദ്യാര്‍ത്ഥിനി ശ്രദ്ധ തിവാരിയാണ്, തന്റെ കാമുകന്‍ സര്‍തകിനൊപ്പം വിവാഹം കഴിക്കാനായി വീടുവിട്ടത്. എന്നാല്‍, റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സര്‍തക് മുങ്ങി. ഫോണില്‍ വിളിച്ച് വിവാഹം വേണ്ടെന്ന് ശ്രദ്ധയെ അറിയിക്കുകയും ചെയ്തു. ഹൃദയം തകര്‍ന്ന ശ്രദ്ധ, ലക്ഷ്യമില്ലാതെ ഒരു ട്രെയിനില്‍ കയറി, പിന്നീട് രത്ലാം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. 

2007-ല്‍ പുറത്തിറങ്ങിയ 'ജബ് വി മെറ്റ്' എന്ന ഹിന്ദി ചലച്ചിത്രത്തോട് സാമ്യമുള്ള ഒരു സംഭവമാണ് പിന്നീട് അരങ്ങേറിയത്. രത്ലാമില്‍ ഒറ്റയ്ക്ക് ഇരിക്കവേ, ശ്രദ്ധയെ കണ്ട ഇന്‍ഡോറിലെ അവളുടെ കോളേജില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന കരണ്‍ദീപ് സംസാരിച്ചു. വീട്ടിലേക്ക് മടങ്ങാന്‍ ഉപദേശിച്ചെങ്കിലും, 'വിവാഹം കഴിക്കാനാണ് ഞാന്‍ വീടുവിട്ടത്, അവിവാഹിതയായി മടങ്ങിയാല്‍ എനിക്ക് ജീവിക്കാനാവില്ലെന്ന് ശ്രദ്ധ ഉറച്ചു പറഞ്ഞു. തുടര്‍ന്ന്, കരണ്‍ദീപ് അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു, ശ്രദ്ധ അത് സ്വീകരിക്കുകയും ചെയ്തു.

ശ്രദ്ധ തന്നെ വിളിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഈ വിവാഹം അംഗീകരിക്കുന്നില്ല. മടങ്ങിവരാന്‍ പണം അയച്ചിട്ടും, അവള്‍ കരണ്‍ദീപിനൊപ്പം തുടരാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ ശ്രദ്ധയ്ക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് എംഐജി പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സിബി സിംഗ് വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിപറഞ്ഞു.

facebook twitter