+

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് പരിഗണനയില്ല ; നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാ വിധിയില്‍ പ്രതികരിച്ച് നടി സ്‌നേഹ ശ്രീകുമാര്‍

കുറഞ്ഞപക്ഷം പരമാവധി ശിക്ഷ എങ്കിലും അവര്‍ക്കു കിട്ടേണ്ടത് ആയിരുന്നു..' സ്നേഹ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച് നടി സ്നേഹ ശ്രീകുമാര്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമായിരുന്നു എന്നും അഞ്ച് ലക്ഷമല്ല, അഞ്ച് കോടി കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്നേഹ പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്നേഹ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 'പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവര്‍ക്കു ഭാര്യയുണ്ട് മക്കളുണ്ട്. കഷ്ട്ടം? അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല, അത്തരം ഒരു പരിഗണയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വര്‍ഷങ്ങളായി മാറാതെ നില്‍ക്കുന്ന അവരുടെ മാനസികഅവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയില്‍ വലുതല്ലേ?' സ്നേഹ ശ്രീകുമാര്‍ ചോദിച്ചു.

'അതിനേക്കാള്‍ വലുതാണോ ഇത്രയും ക്രിമിനലുകള്‍ ആയ 6പേരുടെ പ്രായവും കുടുംബവും? അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇതില്‍ പൂര്‍ണമായും നീതി കിട്ടിയെന്നു എങ്ങിനെ പറയാന്‍ സാധിക്കും? പ്രതികള്‍ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാന്‍ മാത്രമല്ലെ നമുക്ക് പറ്റു... ? 5ലക്ഷം അല്ല കോടികള്‍ കൊടുത്താലും അവള്‍ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകള്‍ക്ക് പകരം ആകില്ല.. കുറഞ്ഞപക്ഷം പരമാവധി ശിക്ഷ എങ്കിലും അവര്‍ക്കു കിട്ടേണ്ടത് ആയിരുന്നു..' സ്നേഹ കൂട്ടിച്ചേര്‍ത്തു.

facebook twitter