ലഹരിക്ക് അടിമയായ യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ വ്യത്യസ്തമായ നടപടിയുമായി ഹൈക്കോടതി. യുവാവിന് കോളജില്‍ അഡ്മിഷന്‍ നേടാനുള്ള ഫീസ് ഹൈക്കോടതി സംഘടിപ്പിച്ച് നല്‍കി.
മറ്റൊരു കക്ഷിയില്‍ നിന്ന് ഈടാക്കിയ തൊണ്ണൂറ്റി ഒന്നായിരം രൂപ പിഴത്തുകയാണ് യുവാവിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസായി കണ്ടെത്തി നല്‍കിയത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ലഹരിമുക്തനായി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാഹചര്യമൊരുക്കുന്നതാണ് ഉചിതം എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കേസുകളില്‍ പ്രതികളായവരെയും മറ്റും പുനരധിവസിപ്പിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടിവരാനുമായാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്. ലഹരിക്ക് അടിമയായി കഴിയുന്നവര്‍ക്കൊപ്പം നീതിന്യായ സംവിധാനം ഉണ്ടെന്ന് തോന്നലുണ്ടാക്കണം. ലഹരിക്ക് അടിമയായവരെ ശിക്ഷിക്കുകയല്ല, അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിരീക്ഷിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.